---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ മലബാർ ക്യാൻസർ സെൻ്ററും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി"
english_title: "Wayanad's Kanneeroppan Malabar Cancer Center; A biryani challenge was held to raise funds for the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230814/Wayanad's Kanneeroppan Malabar Cancer Center; A biryani challenge was held to raise funds for the Chief Minister's Relief Fund."
published_at: "2024-08-24T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9a5355a08e_IMG-20240824-WA0107.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ മലബാർ ക്യാൻസർ സെൻ്ററും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി

> **Lead Summary:** വയനാടിൻ്റെ കണ്ണീരൊപ്പാൻ മലബാർ ക്യാൻസർ സെൻ്ററും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി.*

## Article Content

വയനാടിൻ്റെ കണ്ണീരൊപ്പാൻ മലബാർ ക്യാൻസർ സെൻ്ററും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി.*

മലബാർ കാൻസർ സെന്റർ കാന്റീൻ കമ്മിറ്റിയാണ് ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയത്.

കാൻസർ സെൻ്ററിലെ എല്ലാ ഡിപ്പാർട്ട്മെൻ്റിലുള്ളവരും ബിരിയാണി ചലഞ്ചിൽ ആവേശത്തോടെ പങ്കെടുത്തു. സമാനതകളില്ലാത്ത പ്രകൃതിദുരന്തമുണ്ടായ വയനാട്ടിലെ ജനതയെ സഹായിക്കാൻ വയനാടിനൊരു കൈത്താങ്ങുമായാണ് കാന്റീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻ്റീൻ ജീവനക്കാർ ബിരിയാണി ചലഞ്ച് നടത്തിയത്.

കാൻ്റീൻ ജീവനക്കാരും, മറ്റ് ഡിപ്പാർട്ട്മെൻ്റിലുള്ളവരുമടക്കം അമ്പതോളം പേർ പാക്കിംഗിനും, വിതരണത്തിനുമായി സജീവമായി രംഗത്തുണ്ടായി. രോഗികളും, കൂട്ടിരിപ്പുകാരും, മറ്റുള്ളവരും സ്വമേധയാ സന്തോഷത്തോടെ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായതും വേറിട്ട കാഴ്ചയായി.

ക്യാൻസർ സെൻ്റർ ഡയറക്ടർ സതീശൻ ബാല സുബ്രഹ്മണ്യത്തിൻ്റെ നിർദ്ദേശത്തിലാണ് വയനാടിനൊരു കൈത്താങ്ങാവാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചതെന്നും,

1500 ലധികം ബിരിയാണികൾ വിറ്റുപോയെന്നും കാൻ്റീൻ ചെയർമാനും, പർച്ചേസ് ഓഫീസറുമായ ടി.ടി.വി ജിജു പറഞ്ഞു. കാൻറീൻ മാനേജർ മൻസൂർ അലി, ഡയറ്റീഷ്യൻ റീന, ജീവനക്കാരായ ജയാനന്ദൻ, ജിജീഷ് ചമ്പാട് എന്നിവരും നേതൃത്വം നൽകി.

ചലഞ്ചിലൂടെ ലഭിക്കുന്ന തുക അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230814/Wayanad's Kanneeroppan Malabar Cancer Center; A biryani challenge was held to raise funds for the Chief Minister's Relief Fund.)